ബെംഗളൂരു : നൈസ് റോഡിൽ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ ആറു യുവാക്കൾ പോലീസ് പിടിയിൽ. ബൈട്യാരണ്യപുര സ്വദേശി ഹരിഷ് (21), കൃഷ്ണപ്പ ലേഔട്ട് സ്വദേശി അയ്യപ്പ (20) ബനശങ്കരി സ്വദേശി തൗസിഫ് മുഹമ്മദ് (18), ഇട്ടുമാട് സ്വദേശി ജെ. ഭരത് (20), നാഗർഭാവി സ്വദേശി എസ്.എൽ. നന്ദ (19) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം 16 വയസുകാരനും പിടിയിലായി.

ഇവർ അഭ്യാസപ്രകടനത്തിനായി ഉപയോഗിച്ച ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. കെങ്കേരി, ബൈട്യരായനപുര, ബനശങ്കര എന്നീ ട്രാഫിക് പോലീസ് സ്റ്റേഷനുകളായാണ് കേസ്.