മൈസൂരു : സിറ്റി ആംഡ് റിസർവ് പോലീസിലെ ഹെഡ്‌കോൺസ്റ്റബിൾ ആത്മഹത്യചെയ്തു. മൈസൂരുവിലെ സർദാർ വല്ലഭായി പട്ടേൽ നഗർ നിവാസി ഹേമേഷ് ആരാധ്യ (44) യാണ് വീട്ടിൽ തൂങ്ങിമരിച്ചത്.

മൈസൂരു കൊട്ടാരത്തിന്റെ സുരക്ഷാവിഭാഗത്തിലാണ് ഹേമേഷിനെ നിയോഗിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ ഭാര്യയോട് ഭക്ഷണംവിളമ്പാൻ പറഞ്ഞശേഷം മുറിയിലേക്ക് പോയി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ആരോടും തന്റെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാത്ത വ്യക്തിയായിരുന്നു ഹേമേഷെന്നും ജീവനൊടുക്കാനുള്ള കാരണം അറിവായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.