ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കെന്നുപറഞ്ഞ് പോയ മലയാളി യുവാവിനെ കാണാതായതായി പരാതി. ബൊമ്മനഹള്ളിയിലെ ഫ്ലാറ്റിൽ താമസിച്ചുവന്ന വടകര ചോറോട് ശ്രീലകം വീട്ടിൽ അനൂപ് ചന്ദ്രനെയാണ്(38)കാണാതായത്.
ഫെബ്രുവരി 28-ന് രാവിലെ 9.30-ഓടെയാണ് ബൊമ്മനഹള്ളിയിൽ നിന്ന് പോയത്. ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്നുകാണിച്ച് ബന്ധുക്കൾ ബൊമ്മനഹള്ളി പോലീസിലും വടകരപോലീസിലും പരാതിനൽകി.