ബെംഗളൂരു : സംസ്ഥാനത്ത് 397 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 29,97,643 ആയി. 38,224 പേരാണ് ഇതുവരെ മരിച്ചത്. 277 പേർകൂടി സുഖംപ്രാപിച്ചു 7012 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമാണ്. മരണനിരക്ക് ഒരു ശതമാനവും. 1,12,937 പേരെ പരിശോധിച്ചപ്പോഴാണിത്. ബെംഗളൂരുവിൽ പുതുതായി 207 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 159 പേർ സുഖംപ്രാപിച്ചു. സുഖംപ്രാപിച്ചവർ ആകെ 12,35,802 ആയി. ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 16,343-ലെത്തി. മൈസൂരുവിൽ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു.