മൈസൂരു : നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

മൂന്നുപേർക്ക് പരിക്കേറ്റു. കാറും മൂന്ന് ഇരുചക്രവാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. നഗരത്തിലെ ഹുൻസൂർ റോഡിലാണ് സംഭവം.

സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന കെ.ആർ. നഗർ സ്വദേശി അനന്തഷെട്ടി (58) യാണ് മരിച്ചത്.