ബെംഗളൂരു : വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാൻ സമഗ്രപദ്ധതികൾ ആസൂത്രണംചെയ്യണമെന്ന് ഗ്ലോബൽ പ്രവാസി സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്തോ- അറബ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിൽ നടന്ന സംഗമം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനംചെയ്തു.

ലോകത്തെവിടെയായാലും അവിടുത്തെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കെൽപ്പുള്ളവരാണ് മലയാളികളെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

പ്രവാസികൾ നേരിടുന്ന സമകാലിക പ്രതിസന്ധികളെക്കുറിച്ച് സംഗമം ചർച്ചചെയ്തുരാജ്യസഭാംഗം ഡോ. സയീദ് ഹുസൈൻ അധ്യക്ഷതവഹിച്ചു. റിസ്‌വാൻ അർഷാദ് എം.എൽ.എ., ബൈരതി സുരേഷ് എം.എൽ.എ., ആറ്റക്കോയ പള്ളിക്കണ്ടി, എം.വി. കുഞ്ഞാമു, പ്രൊഫ. വർഗീസ് മാത്യു, റജികുമാർ, ആത്തിഖ് അഹമ്മദ്, സാദിക്ക് അഹമ്മദ്, മജീദ് മുനവർ, നോർക്ക ബെംഗളൂരു ഉദ്യോഗസ്ഥ റീസ രഞ്ജിത്ത്, എം.കെ. നൗഷാദ്, കോയട്ടി മാളിയേക്കൽ എന്നിവർ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ നിർധന പ്രവാസികുടുംബത്തിന് ഇന്തോ-അറബ് കോൺഫെഡറേഷൻ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ചടങ്ങിൽ നിർവഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.