ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം ശനിയാഴ്ച ബെംഗളൂരു പ്രത്യേകകോടതിയിൽ നടക്കും. കഴിഞ്ഞ ബുധനാഴ്ച ബിനീഷിന്റെ വാദം പൂർത്തിയായെങ്കിലും എതിർവാദം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇ.ഡി.ക്കുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരാകുമെന്നാണ് വിവരം. വീഡിയോ കോൺഫറൻസിങ് വഴിയാകും ഹാജരാവുക. ബിനീഷിനെതിരേ ഇ.ഡി. ഉന്നയിച്ച വാദങ്ങൾ ഖണ്ഡിച്ചുകൊണ്ടാണ് ബുധനാഴ്ച അഭിഭാഷകൻ രഞ്ജിത് ശങ്കർ കോടതിയിൽ വാദിച്ചത്.