ചെന്നൈ : പുതുച്ചേരിയിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ പൂർണ ഉത്തരവാദ്വം ഏറ്റെടുക്കുന്നതായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ വി. നാരായണ സ്വാമി പറഞ്ഞു. പുതുച്ചേരി വോട്ടർമാരുടെ വിധി അംഗീകരിക്കുന്നു. കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള പ്രവർത്തനത്തിൽ മുഴുകുമെന്നും നാരായണസ്വാമി പറഞ്ഞു. 30 അംഗ നിയമസഭയിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഘടക കക്ഷിയായ ഡി.എം.കെ.ക്ക്‌ ആറ് സീറ്റുകളും ലഭിച്ചിരുന്നു.