മൈസൂരു : അറ്റകുറ്റപ്പണിയെത്തുടർന്ന് മൈസൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതിവിതരണം മുടങ്ങും. കുംഭാരക്കൊപ്പൽ, ടോൾ ഗേറ്റ്, എം.ജി. കൊപ്പൽ, ഹെബ്ബാൾ ഒന്ന്‌, രണ്ട് സ്റ്റേജുകൾ, സക്രാന്തി സർക്കിൾ, കാവേരി സർക്കിൾ, മയൂര സർക്കിൾ, അഭിഷേക് സർക്കിൾ, മാദേഗൗഡ സർക്കിൾ, സംഘം സർക്കിൾ, ഹംപി സർക്കിൾ, ലക്ഷ്മികാന്തനഗർ മിലിറ്ററി ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് ചാമുണ്ഡേശ്വരി വൈദ്യുതിവിതരണ കോർപ്പറേഷൻ അറിയിച്ചു.