ബെംഗളൂരു : വാഹന മോഷ്ടാക്കളായ രണ്ടു പേരെ കാമാക്ഷിപാളയ പോലീസ് അറസ്റ്റു ചെയ്തു. ഹൊസൂർ സ്വദേശികളായ ഡേവിഡ് അർജുൻ, മുന്ന കൊട്ടിയൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കാമാക്ഷിപാളയ മെയിൻ റോഡിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാരെ കണ്ടപ്പോൾ പ്രതികൾ സഞ്ചരിച്ച ചരക്കുവാഹനം തിരിച്ചുവിടാൻ ശ്രമിച്ചു. പോലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.തുമകൂരുവിൽനിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന ചരക്കുവാഹനമാണിതെന്ന് പോലീസിന് മനസ്സിലായി. കഴിഞ്ഞ ശനിയാഴ്ച പ്രതികൾ തുമകൂരുവിൽനിന്ന് രണ്ട് ചരക്ക് വാഹനങ്ങളും 11.2 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് മോഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു.