മൈസൂരു : കുട്ടികളിൽ ജന്മനാലുള്ള ഹൃദയസംബന്ധമായ വൈകല്യങ്ങൾ കണ്ടെത്താനായി കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ച് മൈസൂരുവിലെ അമൃതകൃപ ആശുപത്രി സൗജന്യപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പാവപ്പെട്ട കുടുംബങ്ങളിലെ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനും തീരുമാനിച്ചതായി ആശുപത്രി അറിയിച്ചു. ഡിസംബർ എട്ടിന് ആശുപത്രിയിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ 9900481616 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർചെയ്യണം.

മൈസൂരുവിലും സമീപജില്ലകളിലുമുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ ചെയ്യുകയെന്നും തുടർചികിത്സ അമൃതകൃപ ആശുപത്രിയിൽ നടത്തുമെന്നും അമൃതകൃപ ആശുപത്രി ജനറൽ സർജൻ ഡോ. വികാസ് മോദി പറഞ്ഞു.