മൈസൂരു : കുടകിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹാരംഗി അണക്കെട്ടിൽ തൂക്കുപാലം നിർമിക്കുന്നു. അണക്കെട്ടിന്റെ വേറിട്ട കാഴ്ച ലഭ്യമാക്കാനാണ് പാലം നിർമിക്കുന്നത്. സോമവാരപേട്ട് താലൂക്കിലാണ് ഹാരംഗി അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

3.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ്. അണക്കെട്ടിൽനിന്ന് 300 മീറ്റർ അകലെയാണ് പാലം നിർമിക്കുക. എം.എൽ.എ. യുടെ നിർദ്ദേശപ്രകാരം കാവേരി നീരാവരി നിംഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ.) അധികൃതർ പദ്ധതിനിർദേശം തയ്യാറാക്കിയിട്ടുണ്ട്. അടുത്തിടെ തൂക്കുപാല വിദഗ്ധനായ പതഞ്ജലി ഭരദ്വാജ് അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.