ബെംഗളൂരു : മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി വി. പൊന്നുരാജിനെ നിയമിച്ചു. മുഖ്യമന്ത്രിയായ ശേഷം ബൊമ്മെയുടെ ആദ്യ നിയമനമാണിത്.

2000 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് വി. പൊന്നുരാജ്. കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. യെദ്യൂരപ്പയുടെ സെക്രട്ടറിയായിരുന്ന എസ്. ശെൽവകുമാറിനെ മാറ്റിയാണ് പുതിയ നിയമനം. 1997 ബാച്ച് ഉദ്യോഗസ്ഥനായ എസ്. ശെൽവകുമാറിന് തൊഴിൽ നൈപുണി വികസന-ഓൺട്രർപ്രണർഷിപ്പ് വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ചു.