ബെംഗളൂരു : കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ചാണ് തീയണച്ചത്. ശക്തമായി പുകയുയരുന്നത് കണ്ട് കടയിലും സമീപത്തെ കടകളിലുമുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി. കടയിലെ ഫർണിച്ചറും വസ്ത്രങ്ങളും കത്തി നശിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇടുങ്ങിയ വഴിയായതിനാൽ അഗ്നിശമന സേനാ വാഹനത്തിനെത്താൻ പ്രയാസപ്പെട്ടു. ഷോർട്ട്‌ സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.