മൈസൂരു : ചാമരാജനഗറിലെ ബി.ആർ.ടി. കടുവ സംരക്ഷണകേന്ദ്രത്തിലെ അരുവിയിൽ കുളിച്ച വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് പിഴചുമത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

വനത്തിലൂടെ കടന്നുപോകുന്ന റോഡിന് സമീപത്തെ അരുവിയിലാണ് ഏതാനുംപേർ കുളിച്ചത്. സംഭവസമയം റോഡിലൂടെ കടന്നുപോയവർ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടൻ തന്നെ വിനോദസഞ്ചാരികളെ കണ്ടെത്തി പിഴ ചുമത്തിയെന്ന് റേഞ്ച് ഓഫീസർ ലോകേഷ് മൂർത്തി പറഞ്ഞു. വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ വാഹനംനിർത്തി പുറത്തിറങ്ങാൻ യാത്രക്കാർക്ക് അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.