ബെംഗളൂരു : വിദേശരാജ്യങ്ങളിൽ നിന്നെത്തി ഒമിക്രോൺ പോസിറ്റീവാകുന്നവരെ ചികിത്സിക്കാൻ സർക്കാർ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ അറിയിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലാ ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി.

ബെംഗളൂരുവിലെ ആശുപത്രികൾ സജ്ജമായിരിക്കാൻ വേണ്ടി ബി.ബി.എം.പി. ഉദ്യോഗസ്ഥരുമായും വരുംദിവസങ്ങളിൽ ചർച്ച നടത്തും.

ബൂസ്റ്റർ ഡോസിന്റെ ആവശ്യകത സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാൻഡവ്യയുമായും ചർച്ച നടത്തുമെന്നും സുധാകർ അറിയിച്ചു.