ബെംഗളൂരു : സംസ്ഥാനത്ത് 322 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 29,96,470 ആയി. 38,213 പേരാണ് ഇതുവരെ മരിച്ചത്. 162 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെസുഖം പ്രാപിച്ചവർ 29,51,654 ആയി.

6,574 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനമാണ്. മരണനിരക്ക് 0.62 ശതമാനവും.

1,01,778 പേരെ പരിശോധിച്ചപ്പോഴാണിത്. ബെംഗളൂരുവിൽ പുതുതായി 165 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,56,617 ആയി. 72 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 12,35,353 ആയി. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 16,338-ലെത്തി. 4,925 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ മൂന്നുപേർക്കുകൂടി രോഗം ബാധിച്ചു.

മൈസൂരുവിൽ 47 പേർക്കും ഉഡുപ്പിയിൽ 10 പേർക്കും ചാമരാജനഗറിൽ ഒമ്പതുപേർക്കും ഹാസനിലും ദക്ഷിണ കന്നഡയിയിലും 13 പേർക്കു വീതവും രോഗം ബാധിച്ചു.