ബെംഗളൂരു : ‘വർക്ക് ഫ്രം ഹോം’ ജോലികൾ വാഗ്ദാനം ചെയ്ത് പണംതട്ടിയതായി സ്വകാര്യകമ്പനിക്കും രണ്ട് വ്യക്തികൾക്കുമെതിരേ പരാതി. നിരവധിപേർ കബളിപ്പിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ അമൃത്, മോഹൻ ദാസ്, പല്ലവി, രമേഷ് എന്നിവരാണ് പരാതി നൽകിയത്. സ്വകാര്യ കമ്പനി ഡാറ്റാ എൻട്രി ജോലിനൽകാമെന്ന് വാഗ്ദാനം ചെയതാണ് തട്ടിപ്പ് നടത്തിയത്.