ബെംഗളൂരു : മാണ്ഡ്യയ്ക്കടുത്തുള്ള ഗണലു വെള്ളച്ചാട്ടം കാണാൻ വന്ന മലയാളി യുവാവ് മുങ്ങി മരിച്ചു. കോട്ടയം ദേവലോകം ചെന്തിട്ടയിൽ വീട്ടിൽ വിശാൽ വർഗീസ് ജോർജാണ് (24) മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബെംഗളൂരു ഡോംളൂരിലെ അക്വാർഡ് സിസ്റ്റംസിലെ സോഫ്റ്റ്‌വേർ എൻജിനിയറായിരുന്നു. രണ്ടു ബൈക്കുകളിലായി നാലു സുഹൃത്തുക്കൾ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. ഹലഗുരു പോലീസെത്തി തുടർ നടപടി സ്വീകരിച്ചു. മൃതദേഹം മലവള്ളി ആശുപത്രി മോർച്ചറിയിൽ.