ബെംഗളൂരു : ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ സഹകരണം ഉറപ്പാക്കുന്നതിനായി ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ. ശിവൻ ഇസ്രായേൽ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ അവി ബ്ലാസ്‌ബെർഗർ, യൂറോപ്യൻ സ്പേസ് ഏജൻസി ഡയറക്ടർ ജനറൽ ജോസഫ് അഷ്ബാച്ചർ എന്നിവരുമായി ചർച്ചനടത്തി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച. ഇന്ത്യാ-ഇസ്രായേൽ നയതന്ത്ര ബന്ധത്തിൽ 30 വർഷം തികയുന്ന 2022-ൽ ഇന്ത്യൻ റോക്കറ്റിൽ ഇസ്രായേൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള സാധ്യത ചർച്ചചെയ്തു.