ബെംഗളൂരു : ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള തീവണ്ടികളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തി. യശ്വന്തപുര-കണ്ണൂർ (07389) തീവണ്ടിയിലും കെ.എസ്.ആർ. ബെംഗളൂരു-കന്യാകുമാരി (06526) തീവണ്ടിയിലുമാണ് അധികകോച്ചുകൾ ഏർപ്പെടുത്തിയത്.

രണ്ടു തീവണ്ടികളിലും നവംബർ 30 വരെയാണ് അധികകോച്ചുകളുണ്ടാവുക. കേരളത്തിലേക്കുള്ള തീവണ്ടികൾ കൂടാതെ, ദക്ഷിണ പശ്ചിമ റെയിൽവേയുടെ 48 തീവണ്ടികളിൽക്കൂടി അധികകോച്ചുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.