മൈസൂരു : കോവിഡ് രോഗവ്യാപനം കുതിച്ചുയരുന്ന മൈസൂരുവിന് വെള്ളിയാഴ്ച നേരിയ ആശ്വാസം. രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതൽപ്പേർ രോഗമുക്തരായി മടങ്ങിയ ദിവസമായിരുന്നു വെള്ളിയാഴ്ച. പുതുതായി 204 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 302 പേർ രോഗമുക്തരാകുകയും ചെയ്തു. അതേസമയം മരണസംഖ്യയുടെ കുതിപ്പിന് തടസ്സമുണ്ടായില്ലെന്നത് ആശങ്കയായി അവശേഷിച്ചു. അഞ്ചുപേരാണ് ഒറ്റദിവസം മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരിച്ചവരുടെ മൊത്തം എണ്ണം 142 ആയി.

4217 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1517 പേർ രോഗമുക്തിനേടി.

2558 പേർ ചികിത്സയിൽ കഴിയുന്നു. വെള്ളിയാഴ്ച ജില്ലയിൽ 59 സ്ഥലങ്ങൾകൂടി കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണമേർപ്പെടുത്തി.