നവി മുംബൈ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കായിക താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. അത്‌ലറ്റിക്‌സ്, വോളിബോള്‍ എന്നീ ഇനങ്ങളില്‍ ഫെബ്രവരി 10, 11 തിയ്യതികളിലായിരിക്കും ട്രയല്‍സ,്.ദേശീയ, സംസ്ഥാന, ജില്ലാ തലത്തില്‍ മത്സരിച്ച 12 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ജനന തിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8.30-ന് രസായനി മഹാത്മാ എഡുക്കേഷന്‍ സൊസൈറ്റി പിള്ളൈ കോളജില്‍ ഹാജരാകണം. ഫോണ്‍: 9323255600.