ജിദ്ദ: ഉംറ വിസയുടെ പണം തിരിച്ചുലഭിക്കുന്നതിന് സംവിധാനമൊരുക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ തീർഥാടകരുടെ രാജ്യത്തുള്ള ഏജൻസികൾവഴിയാണ് പണം തിരികെ ലഭിക്കുക. ഇതുസംബന്ധിച്ച വിശദവിവരങ്ങൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മന്ത്രാലയത്തിലെ ഗുണഭോക്താക്കളുടെ സേവനകേന്ദ്രമായാണ് ബന്ധപ്പെടേണ്ടത്. കോവിഡ്-19 പശ്ചാത്തലത്തിൽ ഉംറ തീർഥാടകർക്ക് സൗദി താത്‌കാലികവിലക്ക് ഏർപ്പെടുത്തിയിരുന്നു.