കുവൈത്ത് സിറ്റി: ഇറാഖിന്റെ പുനര്‍നിര്‍മാണത്തിന് കുവൈത്ത് 200 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് അമീര്‍ ശൈഖ് സബാ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാ അറിയിച്ചു. ഇതില്‍ നൂറുകോടി ഡോളര്‍ വായ്പയായും ബാക്കി നിക്ഷേപമായും നല്‍കും.

ഇറാഖില്‍ ഭീകരര്‍ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ ആഴം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യ പുനര്‍നിര്‍മാണച്ചെലവ് ഇറാഖിന് തനിച്ചുതാങ്ങാന്‍ കഴിയില്ല. അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഇറാഖിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ കുവൈത്ത് അമീര്‍ പറഞ്ഞു. ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്.) പരാജയപ്പെടുത്തിയതിന് അദ്ദേഹം ഇറാഖി നിവാസികളെ അഭിനന്ദിച്ചു.കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കിടെ ബൊളീവിയയില്‍ 40 മരണം
ലാ പാസ്:
ബൊളീവിയയില്‍ ഒരാഴ്ചയായി നടക്കുന്ന ആഘോഷങ്ങള്‍ക്കിടെ വിവിധ സംഭവങ്ങളില്‍ മരിച്ചത് 40 പേര്‍. 100 പേര്‍ക്ക് പരിക്കേറ്റു. വാഹനാപകടങ്ങള്‍, കൊലപാതകം എന്നിവയാണ് മരണകാരണങ്ങള്‍. 16 പേര്‍ വാഹനാപകടത്തിലും എട്ടുപേര്‍ വാതകടാങ്ക് പൊട്ടിത്തെറിച്ചുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കിടെ 67 പേര്‍ മരിച്ചിരുന്നു.