അബുദാബി: ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലേറ്റിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് വ്യക്തമായ തെളിവുണ്ടെന്ന് യു.എസ്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ്. യു.എ.ഇ. തലസ്ഥാനമായ അബുദാബിയില്‍ സംസാരിക്കവേയാണ് ബുഷിന്റെ പ്രസ്താവന.

എന്നാല്‍, എവിടെയും ട്രംപിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബുഷിന്റെ പ്രസംഗം. യു.എസ്. തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിരുന്നു എന്ന കാര്യം വ്യക്തമാണ്. എന്നാല്‍ അത് തിരഞ്ഞെടുപ്പ് ഫലത്തെ ബോധിച്ചോയെന്നത് മറ്റൊരു ചോദ്യമാണെന്നും ബുഷ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ നീക്കങ്ങളെല്ലാം സോവിയറ്റ് യൂണിയന്റെ ആധിപത്യം തിരികെപ്പിടിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.