മെല്‍ബണ്‍: ഷേപ്പാര്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങള്‍ നടത്തപ്പെട്ടു. പ്രസിഡന്റ് ജസ്റ്റിന്‍ ജൂബര്‍ട്ട് സ്വാഗതം പറഞ്ഞു. സെക്രട്ടറി സ്മിജോ.ടി. പോള്‍ ക്ഷേമ വിഷന്‍ 2018 അവതരിപ്പിച്ചു.  ഗാനമേള, ഡാന്‍സ്  തുടങ്ങി വൈവിധ്യമാര്‍ന്ന  കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാഭവന്‍ സന്തോഷിന്റെ മിമിക്‌സ് പരേഡും ഉണ്ടായിരുന്നു സ്റ്റേജ് സെറ്റിംഗ്‌സ് ഉന്നത നിലവാരം പുലര്‍ത്തി. വിക്ടോറിയന്‍ സ്‌കൂള്‍ ഓഫ് ലേര്‍ണിംഗുമായി സഹകരിച്ചു കൊണ്ട് നടപ്പാക്കുന്ന മലയാള ഭാഷ പഠനത്തെക്കുറിച്ചു ലഷ്മി നായര്‍ സംസാരിച്ചു.

xmas, newyear celebration

ആഘോഷത്തോടനുബന്ധിച്ചു കേക്ക് മുറിക്കലും പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുന്ന ചടങ്ങും നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. ചടങ്ങുകള്‍ക്ക് ജസ്റ്റിന്‍ ജൂബര്‍ട്ട്, സ്മിജോ. ടി. പോള്‍, സാം ജോര്‍ജ്,  വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍