മെല്‍ബണ്‍: മെല്‍ബണ്‍ ഈസ്റ്റേണ്‍ ബോയ്‌സ് ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി. മുതിര്‍ന്നവര്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, മുതിര്‍ന്നവരുടെ ക്രിസ്മസ് അനുഭവങ്ങള്‍ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തന്‍ അനുഭവമായിരുന്നു. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ക്രിസ്മസ് വിരുന്ന് ഒരുക്കിയിരുന്നു.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍