ബ്രിസ്‌ബെയ്ന്‍. ബ്രിസ്‌ബെയ്ന്‍ ഹോളി ട്രിനിറ്റി സിഎസ്‌ഐ ചര്‍ച്ച് സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ സംഗമം ശ്രദ്ധേയമായി.

വാട്‌സണ്‍ സ്ട്രീറ്റ് ക്യാമ്പ് ഹില്‍ ചര്‍ച്ച് ഹാളില്‍ നടന്ന കരോള്‍ ശുശ്രൂഷയ്ക്ക് ഇടവക വികാരിയും ഗായക സംഘം കമ്മിറ്റി പ്രസിഡന്റുമായ ഷിബിന്‍ വര്‍ഗീസ് നേതൃത്വം വഹിച്ചു. ശ്രീലങ്കന്‍ സ്വദേശിയും ക്രൈസ്റ്റ് ദി കിങ് ചര്‍ച്ച് വികാരിയുമായ ഫാ.ഡേവിഡ് ഫ്രാന്‍സിസ് ക്രിസ്തുമസ് സന്ദേശം നല്‍കി. ചലച്ചിത്ര സംവിധായകനും നടനും എഴുത്തുകാരനും നിര്‍മ്മാതാവും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ മലയാളി സാന്നിധ്യവുമായ ജോയ് കെ.മാത്യു മുഖ്യാതിഥി ആയിരുന്നു.

ക്വയര്‍ മാസ്റ്റര്‍ കുര്യന്‍ സച്ചിന്‍ ജോണിന്റെ നേതൃത്വത്തില്‍ ഗായകരായ അലെന്‍ സച്ചിന്‍ ജോണ്‍, അലെന്‍ വര്‍ക്കി, പ്രിയ സൂസന്‍ പ്രസാദ്, ഷെബി എലിസബത്ത് ജോര്‍ജ്ജ്, അനു സച്ചിന്‍ കുര്യന്‍, ഷെനി തുഷാന്‍, ഷെറീന്‍ ആല്‍വിന്‍, മിനി സൂസന്‍ ജോണ്‍, റ്റാനിയ സോണി.ജിസ് ജോണ്‍ തോമസ്, തോമസ് ജോണ്‍, എബിന്‍ എബ്രഹാം ഫിലിപ്പ്, സാബു ജേക്കബ്, സോണി ജോണ്‍ മാത്യു, റവ.ഷിബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ഒരുക്കിയ കരോള്‍ സംഗീത വിരുന്ന് ആസ്വാദ്യകരമായി. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കരോള്‍ അവതരണവും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു.

സിഎസ്‌ഐ ചര്‍ച്ച് സെക്രട്ടറി എബ്രഹാം ഫിലിപ്പ്, ഗായക സംഘം സെക്രട്ടറി ജിസ് ജോണ്‍ തോമസ്, ക്വയര്‍ മാസ്റ്റര്‍ കുര്യന്‍ സച്ചിന്‍ ജോണ്‍, ക്വയര്‍ ട്രഷര്‍ ഷെറീന്‍ ആല്‍വിന്‍, എബിന്‍ എബ്രഹാം ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.