അഡലൈഡ് (ഓസ്‌ട്രേലിയ): അസോസിയേറ്റ് പ്രൊഫസര്‍ മരിയ പറപ്പിള്ളിയെ ദ അഡ്വടൈസര്‍ വുമന്‍ ഓഫ് ദ യേര്‍ - ടോപ്പ് ഇന്നൊവേറ്റര്‍ ആയി പ്രഖ്യാപിച്ചു. ഈ ബഹുമതി ലഭിക്കുന്ന ഏക ഇന്ത്യക്കാരിയുമാണ് മരിയ. സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍, സ്റ്റീവ് മാര്‍ഷല്‍ എം.പി., ന്യൂസ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ്‌സ് തുടങ്ങി വിശിഷ്ട അതിഥികള്‍ ഉള്‍പ്പെട്ട സദസ്സില്‍ ദി അഡ്വടൈസര്‍/സണ്‍ഡെ മെയില്‍ എഡിറ്ററില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. വിമന്‍സ് സഫറേജ് പെറ്റീഷന്റെ 125-ാം വാഷികത്തോടനുബന്ധിച്ച് നടന്ന ഒരു വര്‍ഷം നീണ്ട ക്യാമ്പയിനുശേഷമാണ് 30 പേരടങ്ങുന്ന ലിസ്റ്റില്‍ മരിയയെ തിരഞ്ഞെടുക്കുന്നത്. 

അഡ്ലൈഡിലെ ഫ്‌ലിന്റേഴ്‌സ് സര്‍വ്വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ.മരിയ സ്റ്റെം എന്റിച്ച്‌മെന്റ് അക്കാദമിയുടെ മേധാവിയും കൂടിയാണ്. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ.ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട.അധ്യാപിക ലീലയുടെയും  മകളാണ്.

വാര്‍ത്ത അയച്ചത് : ജോര്‍ജ് തോമസ്