മെല്‍ബണ്‍: വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളി കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ് (WMCG), വരവേല്‍പ് 2018 വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. മാര്‍ച്ച് 3 നു ഡെസ്ടിനി സെന്റ്ര്‍,  ഹോപ്പര്‍സ് ക്രോസിങ് വച്ചു വൈകീട്ട് നാലു മണിക്ക് പരിപാടികള്‍ ആരംഭിക്കും.  കഴിഞ്ഞ പത്തു വര്‍ഷമായി നടന്നു വരുന്ന ആഘോഷം ഈ വര്‍ഷം കൂടുതല്‍ മികവുറ്റതാക്കാന്‍ ആഘോഷ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു.
 
WMCG യില്‍ നിന്നുള്ള നൂറില്‍ പരം കുട്ടികളും, നാല്‍പ്പതില്‍ പരം മുതിര്‍ന്നവരും 3 മണിക്കുര്‍ നീളുന്ന വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിക്കും. തിരുവാതിര, വിവിധ ഡാന്‍സ് പ്രോഗ്രാമുകള്‍, പാട്ടുകള്‍, നാടകങ്ങള്‍ തുടങ്ങി നിരവധി പ്രോഗ്രാമുകളാല്‍ അലങ്കൃതമായ ഒരു അവിസ്മരണീയ സായാഹ്നം സ്‌നേഹവിരുന്നോടുകൂടി അവസാനിക്കും.
  
കഴിഞ്ഞ പത്തുവര്‍ഷമായി വിന്ധം മലയാളികളുടെ ശബ്ദമാകുവാന്‍ WMCG കഴിഞ്ഞിട്ടുണ്ട്, കൗണ്‍സില്‍ ലൈബ്രറിയോടു ചേര്‍ന്ന് സണ്‍ഡേ നടത്തുന്ന മലയാളം ക്ലാസുകള്‍, ശനിയും, ഞായറും ഉള്ള മലയാളം എഫ്.എം. റേഡിയോ (88.9), കായിക മത്സരങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തങ്ങള്‍ WMCG ഏറ്റെടുത്തു നടത്തുന്നു.
 
വരവേല്പ് 2018 ലേക്ക്  എല്ലാ വിന്ധം മലയാളികളെയും സാദരം  ക്ഷണിക്കുന്നതായി പ്രസിഡന്റ് വേണുഗോപാലന്‍, വൈസ് പ്രസിഡന്റ് ബിജു ഭാസ്‌കരന്‍, സെക്രട്ടറി പ്രദീപ്, ഖജാന്‍ജി മനോജ്, ജോയിന്റ് സെക്ട്രട്ടറി ഹാന്‍സ് തുടങ്ങിയവര്‍ അറിയിച്ചു.
 
കൂടുതല്‍ വിവരണങ്ങള്‍ക്ക്: http://www.wyndhammalayalee.org, https://www.facebook.com/wyndhammalayalee

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍