ക്വീന്‍സ്ലാന്‍ഡ്: ബ്രിസ്ബന്‍ സൗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോളിബോള്‍ ക്ലബ്ബായ ബ്രിസ്‌ബെന്‍ വോളി ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഓള്‍ ക്വീന്‍സ്ലാന്‍ഡ്  വോളിബോള്‍ ടൂര്‍ണമെന്റ്  ഒക്ടോബര്‍ 16 ന് ഫോറസ്റ്റ് ലേക്ക് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടും. 

ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് ലെന്‍ഡോസ് എവര്‍റോളിംഗ്  വിന്നേഴ്‌സ് ട്രോഫിയും സ്പൈസ് ബെസാര്‍ നല്‍കുന്ന 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കും. രണ്ടാം സ്ഥാനക്കാക്ക് കെ.വി.പോള്‍ കൊച്ചുകുടിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് റണ്ണേഴ്‌സ് ട്രോഫിയും പുന്നക്കല്‍ ഫൈനാന്‍സ്  നല്‍കുന്ന 501 ഡോളര്‍ ക്യാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് ബ്രിസ്‌ബെന്‍ വോളി നല്‍കുന്ന 201  ഡോളര്‍ പ്രൈസ് മണിയും ട്രോഫിയും നല്‍കും.