മെല്‍ബണ്‍: ശബരിമല കര്‍മ്മസമിതി രക്ഷാധികാരിയും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിതാനന്ദപുരി  ഓസ്ട്രേലിയന്‍ പര്യടനത്തിന്. സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വധര്‍മ്മ യാത്രയുടെ ഭാഗമായിട്ടാണ് പര്യടനം. ഒക്ടോബര്‍ 31ന് പെര്‍ത്തില്‍ തുടങ്ങി  നവംബര്‍ 11 ന് സിഡ്നിയില്‍ അവസാനിക്കുന്ന തരത്തിലാണ് ഓസ്ട്രേലിയയിലെ യാത്ര.

മെല്‍ബണ്‍ (സെപ്റ്റംബര്‍-2), ടൗണ്‍സ്വില്ല (സെപ്റ്റംബര്‍-6), ബ്രിസ്‌ബേന്‍ (സെപ്റ്റംബര്‍-8), കാന്‍ബെറേറ (സെപ്റ്റംബര്‍-9) എന്നീ നഗരങ്ങളിലും വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സ്വാമിക്ക് സ്വീകരണം നല്‍കും. കേരള ഹിന്ദൂ സൊസൈറ്റി ഓഫ് മെല്‍ബണ്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി-ക്യൂന്‍സ് ലാന്റ,്് സംസ്‌കൃതി- ക്യൂന്‍സ് ലാന്റ്്,  അയ്യപ്പ സമാജം-കാന്‍ബറ, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി- സിഡ്നി, ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയ, സേവാഭാരതി- പെര്‍ത്ത്്, ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി-ടൗണ്‍സ്വില്ല, ഹിന്ദു ഓര്‍ഗനൈസേഷന്‍ ആന്റ് ടെമ്പിള്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാാണ് ടാത്രയക്ക് ആതിഥേയത്വം വഹിക്കുക.