vismaya balasandra awardസിഡ്‌നി: സിഡ്‌നിയിലെ കലാ രംഗങ്ങളില്‍ നിറസാന്നിധ്യമായ സ്മിതാ ആന്റണിക്ക് തിരുവനന്തപുരം സാന്ദ്രാ കള്‍ചറല്‍ അക്കാഡമിയുടെ വിസ്മയ ബാലഭാസ്‌കര്‍ അവാര്‍ഡിന് അര്‍ഹയായി. സംഗീതം നിറഞ്ഞ കുടുംബത്തില്‍ നിന്നും വരുന്ന സ്മിതാ ആന്റണിയുടെ മികവ് ഒഴുകുന്നതും വയലിന്‍ തന്ത്രികളില്‍ തന്നെ '. സ്മിതയുടെ അച്ഛന്‍ എം.ജെ.ആന്റണിയും അദ്ദേഹത്തിന്റെ സഹോദരങ്ങളുമൊക്കെ വയലിന്‍ വാദകരാണ്. ഏഴാം വയസ്സിലാണ് സ്മിത വയലിന്‍ അഭ്യസിച്ചു തുടങ്ങിയത്.'

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സ്മിതയും കുടുംബവും താമസിക്കുന്നത്. വെസ്റ്റേണ്‍ ക്ലാസ്സിക്കല്‍ വയലിനിസ്റ്റായ സ്മിതയുടെ ആദ്യ ഗുരു അച്ഛന്‍ എം.ജെ. ആന്റണിയാണ്. പിന്നീട് ബന്ധുകൂടിയായ എം.ജെ.മൈക്കിളാണ് അഭ്യസന പാഠങ്ങള്‍ പകര്‍ന്നു കൊടുത്തത്. പട്ടം സെന്റ് മേരീസ് സ്‌കൂളിലെയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ്. മെഹ്‌റിന്‍ ഷബീറിന്റെ തുള്ളി എന്ന ഷോര്‍ട്ട് ഫിലിമിന് സംഗീതം പകര്‍ന്നത് സ്മിതയാണ്'. ബാലഭാസ്‌കറിന്റെ സ്മരണയിലുള്ള ആദ്യത്തെ അവാര്‍ഡിനര്‍ഹയായ സ്മിതാ ആന്റണിയെ ഓസ്‌ട്രേലിയായിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ളവര്‍ അഭിനന്ദിച്ചു.