ബ്രിസ്‌ബെന്‍: ബ്രിസ്ബെയ്‌ന്റെ വിവിധ ഭാഗങ്ങളിലുള്ള ഉഴവൂര്‍ നിവാസികളുടെ സംഗമത്തിന് സ്റ്റാഫോര്‍ഡ് കമ്മ്യൂണിറ്റി ഹാളില്‍ തുടക്കം കുറിച്ചു. 25 കുടുംബങ്ങളോളം ഒത്തുചേര്‍ന്ന ഈ സ്‌നേഹ സംഗമത്തില്‍ നാട്ടില്‍ നിന്നെത്തിയ എട്ടോളം മാതാപിതാക്കള്‍ പങ്കെടുത്തു. ആരംഭ പ്രവര്‍ത്തകരായ ചിപ്സ് വേലിക്കെട്ടേല്‍, ജോണ്‍ കൊറപ്പിള്ളി, ജോസഫ് കുഴിപ്പിള്ളി, സുനില്‍ പൂത്തോലിക്കല്‍, ജോസ്‌മോന്‍ വാഴപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിയിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സിബി അഞ്ചരക്കുന്നത്തും ജെയിംസ് കൊട്ടാരവും ചേര്‍ന്ന് മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. സുനില്‍ കാരക്കല്‍, ബ്ലെസന്‍ മുപ്രാപ്പിള്ളില്‍, സിബി പനങ്കായില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അജോ വേലിക്കെട്ടേല്‍, സൈജു കാറത്താനത്ത്, ജെറി വള്ളിപ്പടവില്‍, സൈമണ്‍ വാഴപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ജെയ്മോന്‍ മുര്യന്‍ മ്യാലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാപരിപാടികളില്‍ ലിജോ കൊണ്ടാടം പടവില്‍, റ്റോജി ചെറിയക്കുന്നേല്‍, റ്റോബി പേരൂര്‍, അജീഷ്, അബീഷ് വള്ളോത്താഴത്ത് എന്നിവരും കുട്ടികളും ചേര്‍ന്ന് പങ്കെടുത്തു. ബ്ലെസന്‍ ആന്‍ഡ് ടീം അവതരിപ്പിച്ച സ്റ്റേജ് ഡാന്‍സ് ഈ സന്ധ്യക്ക് കൊഴുപ്പേകി. ലയോള മാടപറമ്പത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്