ബ്രിസ്ബെന്‍: ബ്രിസ്ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ആഘോഷിച്ചുവരുന്ന പരിശുദ്ധ ദൈവമാതാവിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്ലപ്പിന്റെയും സംയുക്ത തിരുനാള്‍ ജൂലായ് 26, 27, 28 തീയതികളില്‍ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെച്ച് ആഘോഷിക്കുന്നു.

ഫാ. സജി വലിയവീട്ടില്‍, ഫാ.വര്‍ഗീസ് വാവോലി, ഫാ. അബ്രഹാം കഴുന്നടിയില്‍, ഫാ. ആന്റോ ചിരിയങ്കണ്ടത്ത് തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഇടവക വികാരി ഫാ.സജി വലിയവീട്ടില്‍, കൈക്കാരന്മാരായ ആന്റണി പനന്താനം, ജോര്‍ജ് വര്‍ക്കി, അജി ജോണ്‍, ജോസഫ് കുരിയല്‍, ബിജു മഞ്ചപ്പിള്ളി, കരോള്‍സണ്‍ തോമസ്, ഷാജി കാക്കെമ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുനാള്‍ കമ്മിറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ജൂലായ് 26 വെള്ളി- 7ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, വി.കുര്‍ബാന, നൊവേന.

ജൂലായ് 27 ശനി- 7ന് നൊവേന, വി. കുര്‍ബാന

ജൂലായ് 28 ഞായര്‍- 3.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, വെടിക്കെട്ട്, സ്നേഹവിരുന്ന്.