ബ്രിസ്ബെന്‍: ബ്രിസ്ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ആണ്ടുതോറും നടത്തിവരുന്ന പ.ദൈവ മാതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും വി.മേരി മക്ലപ്പിന്റെയും തിരുനാള്‍ ജൂലായ് 19 മുതല്‍ 28 വരെ നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ (688 നട്ജി റോഡ് നോര്‍ത്ത് ഗേറ്റ്) വെച്ച് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

ജൂലായ് 19 മുതല്‍ ദിവസവും അല്‍ഫോന്‍സാമ്മയുടെ പ്രത്യേക പ്രാര്‍ത്ഥന.
ജൂലായ് 20ന് വൈകീട്ട് 4ന് ദര്‍ശനം 2019 കലാ സാംസ്‌കാരിക പരിപാടികള്‍.
ജൂലായ് 26ന് വൈകീട്ട് 7ന് തിരുനാള്‍ കൊടിയേറ്റ്.
ജൂലായ് 28ന് വൈകീട്ട് 3.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, കരിമരുന്ന് കലാപ്രകടനം, സ്നേഹവിരുന്ന്.

പുതുതായി ചുമതലയേറ്റ ഇടവക വികാരി ഫാ. സജി വലിയ വീട്ടില്‍ നേതൃത്വം കൊടുക്കുന്ന തിരുനാള്‍ ആഘോഷക്കമ്മിറ്റി ഒരുക്കങ്ങള്‍ ആരംഭിച്ചു.

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി