മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ലോജിക് ബീട്‌സ് പ്രൊഡക്ഷന്‍ തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ഷന്‍ ക്രിസ്തീയഗാനമായ ''അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു' ജനുവരി 1 ന് യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. അര്‍ത്ഥസമ്പുഷ്ടവും അനുഗ്രഹീതവുമായ സിബി ഫിലിപ്പിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സൂസന്‍ ആശയാണ്. ഓസ്ട്രേലിയയുടെ വളരെ മനോഹരമായ ഔട്ബാക്ക് ഗ്രാമപ്രദേശങ്ങള്‍ ഒപ്പിയെടുത്തിട്ടുള്ള ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കണ്ണുകള്‍ക്കും മനസിനും ഒരുപോലെ സന്തോഷം നല്‍കുന്നു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍