കൗമാരക്കാരുടെ മാതാപിതാക്കള്‍ക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന 'ടീന്‍ പാരന്റിംഗ്' സെമിനാര്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് 6 മണിക്ക് cranbourne Balla Balla ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്. കൗമാരക്കാരായ കുട്ടികളുമായി ആരോഗ്യകരമായ ബന്ധം എങ്ങനെ നിലനിര്‍ത്താം, കുട്ടികളുമായി ബന്ധങ്ങളിലെ പൊരുത്തക്കേട് എങ്ങനെ കൈകാര്യം ചെയ്യാം, കുട്ടികളുടെ വിഷമാവസ്ഥയില്‍ അവരെ എങ്ങനെ സഹായിക്കാം, അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം, ബഹു ഭാഷത്വത്തിന്റെ നേട്ടങ്ങളും വെല്ലുവിളികളും. എന്നീ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. റോസി വോള്‍ട്ടനാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. ലഘു ഭക്ഷണം ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.