മെല്‍ബണ്‍: പതിനായിരത്തിലേറെ നഴ്സുമാര്‍ കുടിയേറിയ ഓസ്ട്രേലിയയില്‍ വരുംകാല തൊഴില്‍ സാധ്യതകളെക്കുറിച്ചും പഠന മികവിനെക്കുറിച്ചും ഓസ്ട്രേലിയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഹെല്‍ത്ത് കരിയര്‍ ഇന്റര്‍ നാഷണല്‍ (IHNA) ചെയര്‍മാന്‍ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുന്നു. കേരളത്തില്‍ ജിഎന്‍എം പാസായവര്‍ക്ക് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്ട്രേലിയന്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭ്യമാക്കാന്‍ കഴിയുന്ന അവസരത്തെക്കുറിച്ചും വിശദികരിക്കും.

നവംബര്‍ 30 നു കൊച്ചിയിലെ ഒലിവ് ഡൗണ്‍ ടൗണില്‍ വച്ചും   ഡിസംബര്‍ ഒന്നിന് കോട്ടയത്തെ വിന്‍ഡ്‌സര്‍ കാസ്റ്റില്‍ വച്ചും രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം നാലുമണിവരെ നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കുക. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍  + 91484 234464 (കൊച്ചി), +91481 2303078 (കോട്ടയം) നമ്പറില്‍ ബന്ധപ്പെടുക.

വാര്‍ത്ത അയച്ചത് : എബി പൊയ്ക്കാട്ടില്‍