മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മെല്‍ബണ്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. കേരള ഹിന്ദു സൊസൈറ്റിയുടെ ഭാരവാഹികളായ പി.സുകുമാരന്‍, പ്രദീപ് ചന്ദ്ര, സായി കൃഷ്ണന്‍, വിവേക് ശിവരാമന്‍, ശിവ പ്രസാദ്, ഗിരീഷ്, രജ്ഞി നാഥ് എന്നിവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഓസ്ട്രലിയിലെ ആദ്യ പാര്‍ലമെന്റ് ആയ വിക്ടോറിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനമായിരുന്നു ആദ്യ പരിപാടി.

കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടിയ്ക്കായെത്തുന്ന കുമ്മനം മെല്‍ബണിലും സിഡ്നിയിലുമായി ഒരു ഡസനോളം പരിപാടികളില്‍ കൂടി പങ്കെടുക്കും. ഓസ്ട്രലിയിലെ ആദ്യ പാര്‍ലമെന്റ് ആയ വിക്റ്റോറിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനമായിരുന്നു ആദ്യ പരിപാടി. ഇന്ത്യന്‍ ഡോക്ടര്‍മാരുടെ യോഗത്തിലും പങ്കെടുത്തു. ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപിയുടെ പരിപാടി, വിശ്വ ഹിന്ദു പരിഷത്തിന്റെ രക്ഷാ ബന്ധന്‍ ചടങ്ങ്്, ഹിന്ദു സ്വയം സേവക് സംഘ് ശാഖയിലും പങ്കെടുക്കും ഇന്ത്യന്‍ കോണ്‍സിലേറ്റും 1 ഗീലോങ് ഇസ്‌ക്കാണ്‍ ഗോ ശാലയും കുമ്മനം സന്ദര്‍ശിക്കും - 18 മുതല്‍ 20 വരെ സിഡ്നിയില്‍ വിവിധ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കും.