മെല്‍ബണ്‍: മെല്‍ബണിലെ അറിയപ്പെടുന്ന ഏറ്റവും നല്ല സാംസ്‌കാരിക സംഘടനയായ പുലരിയുടെ അടുത്ത വര്‍ഷത്തെ സാരഥികളെ പ്രഖ്യാപിച്ചു. ബല്ലാ ബല്ലാ ഓഡിറ്റോറിയത്തില്‍ കണ്‍വീനര്‍ സന്തോഷ്‌കുമാര്‍ വി.എസ്. ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ എ.ജി.എം. ലാണ് ഭാരവാനികളെ തെരഞ്ഞെടുത്തത്. പ്രദീപ് മായോത്ത് കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പുലരി നടത്തിയ പരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരെ പ്രത്യേകം അനുമോദിച്ചു. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുവാന്‍ നടത്തിയ പ്രസിഡിയം പ്രദീപ് മായോത്തും ബിജോയി കുര്യന്‍ എന്നിവരെ റിട്ടേണിംഗ് ഓഫീസര്‍മാരായി നിയമിച്ചിരുന്നു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജിതേഷ് കോയോടന്‍ (കണ്‍വീനര്‍) സന്തോഷ് കുമാര്‍ വി.എസ്, സന്തോഷ് ബാലകൃഷ്ണന്‍, വിനുകുമാര്‍, നീനാ പ്രദീപ്, എന്നിവരെ തിരഞ്ഞെടുത്തു. ട്രഷററായി സുദീഷ് നാറോണ്‍, ആര്‍ട്‌സ് കോ - ഓര്‍ഡിനേറ്റര്‍ അനി ടോം, ജോയിന്റ് ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍, ചാക്കോ അരീക്കല്‍ ദേവസി -സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, ഷൈജു മോന്‍ കുന്നുമ്മേല്‍ - സ്‌പോര്‍ട്‌സ് ജോ. കോര്‍ഡിനേറ്റര്‍, കിഡ്‌സ് വിംഗ് കോര്‍ഡിനേറ്റര്‍ പ്രീയ സന്തോഷ് എന്നിവരെയും തിരഞ്ഞെടുത്തു. രജനി കൊടിയത്ത്, നിര്‍മ്മല ജോസഫ്, അപര്‍ണ ജിതേഷ് എന്നിവര്‍ മെന്റര്‍മാരാണ്.