ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ 15-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെച്ചു. ഒക്ടോബര്‍ 3 നു ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് അവാര്‍ഡ്ദാന ചടങ്ങ് നിശ്ചയിച്ചിരുന്നത്. പുരസ്‌കാരദാനച്ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗര്‍ഷോം ഗ്ലോബല്‍ കോണ്‍ഫറന്‍സും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നു ഗര്‍ഷോം ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിന്‍സ് പോള്‍ അറിയിച്ചു.

ഓസ്‌ട്രേലിയയിലെ എന്റെ കേരളം സംഘടനയാണ് 15-ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബെംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.