മെല്‍ബണ്‍: ക്ലയിററന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രധാനപെരുന്നാള്‍ നവംബര്‍ 27, 28 തീയതികളില്‍ ആഘോഷിച്ചു. 

27 ന് ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനക്കു ശേഷം മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ.സി.എ ഐസക് വചന പ്രഘോഷണം നടത്തി. തുടര്‍ന്ന് പള്ളിക്കു ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം ആശീര്‍വ്വാദത്തോടെ ഒന്നാം ദിവസത്തെ ചടങ്ങുകള്‍ സമാപിച്ചു.

28-ന് ഞായര്‍ രാവിലെ 7.30 ന് പ്രഭാത നമസ്‌ക്കാരത്തിനും, വികാരി റവ.ഫാ.സാം ബേബി, മുന്‍ വികാരി റവ.ഫാ.ഫെര്‍ഡിനാന്റ് പത്രോസ്, വാഗാ വാഗാ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ.ചാള്‍സു് മോന്‍ ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വി. മൂന്നിന്‍മേല്‍ കുര്‍ബാനക്കും ശേഷം പ്രദക്ഷിണവും, പരിശുദ്ധ പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും, ആശീര്‍വ്വാദവും നടന്നു.

വഴിപാട് സാധനങ്ങളുടെ ലേലത്തിനും (Harvest Festival),നേര്‍ച്ചവിളമ്പിനും ശേഷം വികാരി ഫാ.സാം ബേബി കൊടിയിറക്കിയതോടുകൂടി പെരുന്നാളിന് സമാപനമായി. വികാരിയെ കൂടാതെ ട്രസ്റ്റി എബ്രാഹം. പി ജോര്‍ജ്, സെക്രട്ടറി ജിബിന്‍ മാത്യൂ, മറ്റു് കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്കിയ പെരുന്നാളിന് എല്ലാ ഇടവകജനങ്ങളുടേയും സജീവ സാന്നിധ്യവും സഹകരണവും ആദിയോടന്ത്യം ഉണ്ടായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍