പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടോളം മലയാളി ക്രിക്കറ്റ് ക്ലബ്ബുകള്‍ പങ്കെടുത്ത പെര്‍ത്ത് മലയാളികളുടെ AICE RCL T20-2021 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം ഫോറസ്റ്റ് ഫീല്‍ഡിലുള്ള ഹാര്‍ട്ട് ഫീല്‍ഡ് പാര്‍ക്കില്‍ (ഫെബ്രുവരി 21) ഞായറാഴ്ച നടന്നു. ഫൈനലില്‍ റോയല്‍ വാരിയേഴ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയ സതേണ്‍ സ്പാര്‍ട്ടന്‍സ് ചാമ്പ്യന്മാരായി. ജയ്ക് ആണ് കളിയിലെ കേമന്‍. ചാമ്പ്യന്‍മാരായവര്‍ക്ക് 2000, റണ്ണേഴ്‌സ് അപ്പിന് 1000 മൂന്നാമതെത്തിയവര്‍ക്ക് 500 ഡോളര്‍ വീതം ക്യാഷ് അവാര്‍ഡും ട്രോഫികളും കാലമാണ്ട സിറ്റി കൗണ്‍സില്‍ മെംബര്‍ ലെസ്ലി ബോയ്ഡും മലയാളിയായ അര്‍മമഡേല്‍ സിറ്റി കൗണ്‍സില്‍ മെംബര്‍ പീറ്റര്‍ ഷാനവാസ്, വര്‍ഗീസ് പുന്നയ്ക്കല്‍, ഡിറ്റി ഡൊമിനിക്, ബിജു പല്ലന്‍ എന്നിവര്‍ വിതരണം ചെയ്തു.
എഐസിഇ റോയല്‍ ചാമ്പ്യന്‍സ് ലീഗ് T20 വന്‍ വിജയമാക്കാന്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ടൂര്‍ണ്ണമെന്റ് നേതൃത്വം കൊടുത്ത റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് നന്ദി അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ബിജു നാടുകാണി