പെര്‍ത്ത്: തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ചേര്‍ന്ന് ഓസ്ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും. കാനിങ് വെയില്‍ സാന്‍ഡ്രിങ്ങ്ഹാം പ്രൊമെനേഡില്‍ ഞായറാഴ്ച ഉച്ചക്കാണ് പ്രവാസി എല്‍ഡിഎഫ്  പ്രവര്‍ത്തകര്‍ പ്രചരണത്തില്‍ പങ്കാളികളായത്. 

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായ ഇടപെടലുകള്‍ നടത്താനും, നാട്ടിലുള്ള ബന്ധുമിത്രാദികളോടും സുഹൃത്തുക്കളോടും നിരന്തരമായി ഫോണ്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. 

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍