ഓസ്‌ടേലിയയിലെ നൂ സൗത്ത് വെയില്‍സ് എന്ന സംസ്ഥാനത്തെ ഒറാന റീജിയണിലെ ഡബ്ബോയില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് 'ഒരുമ' (ഒറാനാ റീജിയണല്‍ മലയാളി അസോസിയേഷന്‍).

ജോലിത്തിരക്കുകളെല്ലാം മാറ്റി വെച്ചാണ് കേരളത്തിലെ ഓരോ പ്രധാനപ്പെട്ട ദിവസങ്ങളും ഇവര്‍ ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും വ്യത്യസ്തതയും പുതുമയുമാര്‍ന്ന പരിപാടികളാണ് ഒരുമ കൂട്ടായ്മ അവതരിപ്പിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് ഈവര്‍ഷം നടന്ന ഓണപ്പാട്ട് എഴുത്ത് മത്സരം.

ഈ മത്സരത്തില്‍ ഒന്നാമത് എത്തിയ 'ഓണം വന്നേ' എന്ന ഗാനത്തിന്റെ ഗുഹാതുരത്വം നിറഞ്ഞ വരികള്‍ എഴുതിയിരിക്കുന്നത് ഡബ്ബോയിലെ തന്നെ സ്ഥിര താമസക്കാരിയായ ജോജിത അനിലും ഈ വരികള്‍ക്ക് ഈണം ചിട്ടപ്പെടുത്തിയത് ജാക്‌സണ്‍ ഫേബറും ആണ്. ഡബ്ബോയിലെ ഒരു പിടി നല്ല ഗായകര്‍ പാടി അവതരിപ്പിച്ച ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും 'ഒരുമ' കൂട്ടായ്മയുടെ പേരില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ഈ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജഫ് മാത്യുവും സംവിധാനം റോബിന്‍ കെ വിന്‍സെന്റുമാണ്.  

ഓസ്‌ട്രേലിയയിലെ ഡബ്ബോയില്‍ നടക്കുന്ന one eye film festival ലേക്ക് ഈ വീഡിയോ തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഓരോ മലയാളികള്‍ക്കു അഭിമാനിക്കാവുന്നതാണ്. one eye film festival ഈ മാസം 15 ന് dubboyil നടക്കും.

ഇതിനു പുറമെ ഒരുമ ചാരിറ്റി എന്ന പേരില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. 

പ്രസിഡന്റ് റോബിന്‍ കെ വിന്‍സെന്റ്, വൈ.പ്രസിഡന്റ് ജിഷ മാത്യു, സെക്രട്ടറി ജെറോസ് ജോസഫ്, ജോ.സെക്രട്ടറി നവ്യ അനൂപ്, എക്‌സിക്യൂട്ടീവ് മെംബര്‍മാരായി ജോക്‌സണ്‍ ഫേബര്‍, രാജേഷ് ചാക്കോ, ട്രഷറര്‍ അനൂപ് എം.കെ. എന്നിവര്‍ ഒരുമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.