എപ്പിംഗ്: വിറ്റില്‍സിമലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 'ഓണപ്പുലരി' സെപ്റ്റംബര്‍ 7 ന് രാവിലെ 11 മുതല്‍ വൈകുന്നേരം 7 മണി വരെ ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഓര്‍ത്ത് ഡോക്‌സ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. 11 മണി മുതല്‍ രണ്ട് മണി വരെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ചടങ്ങിന് അതിഥിയായി എനര്‍ജി മിനിസ്റ്റര്‍ ലിലി.ഡി. അംബ്രേസിയാ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ മലയാളി മങ്കമാരും മറ്റ് യുവകലാകാരന്‍മാരും അവതരിപ്പിക്കുന്ന നൃത്ത ഇനങ്ങളും സംഗീത പരിപാടികളും നടക്കും. ഓര്‍ക്കസ്ട്രാ മുതല്‍ സെമിക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ്, ഫ്യൂഷന്‍ ഡാന്‍സ്, കേരളോത്സവം, മിക്‌സ് ഡാന്‍സ്, കോമഡി സ്‌കിറ്റ്, മല്ലു ഡാന്‍സ്, ടിക് ടോക്ക്, സിനിമാറ്റിക് ഫോക്ഡാന്‍സ്, തുടങ്ങിയ വിവിധ ഇനം കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞതാണ് ഈ വര്‍ഷത്തെ ഓണം, 5 മണിക്ക് ചായസല്‍ക്കാരവും തുടര്‍ന്ന് 6 മണിക്ക് വടംവലി മത്സരവുമുണ്ട്. 5 വയസ്സ് മുതല്‍ 12 വയസുവരെയുള്ളവര്‍ക്ക് 10 ഡോളറും 13 വയസ്സ് മുതല്‍ മുകളിലുള്ളവര്‍ക്ക് 20 ഡോളറുമാണ് പ്രവേശന നിരക്ക് 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം' പ്രവാസ ജീവിതത്തിന്റെ തിരക്കില്‍ നിന്നും മലയാള മണ്ണിന്റെ ഓണക്കാഴ്ചകളിലേക്ക് മനസ് സമര്‍പ്പിക്കാന്‍ ഒരു ദിനം കൂടി വന്നിരിക്കുകയാണ് എന്ന് വിറ്റല്‍സി ഓണാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യണമെന്നും ഓണ സദ്യകഴിക്കുവാനുള്ള സൗകര്യം പാഴാക്കരുതെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0450122544, 042268 0082, 04233 28887

വാര്‍ത്ത അയച്ചത് : ജോസ് എം ജോര്‍ജ്