ബ്രിസ്ബെന്‍: ഓസ്‌ട്രേലിയ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രഥമ ഓണാഘോഷം ഇണ്ടൂരപ്പിള്ളി ഹോളി ഫാമിലി കത്തോലിക്ക പള്ളിയുടെ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു നടന്നു. ഇടവക വികാരി ഫാ:വറുഗീസ് തോമസ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയുടെ മുതിര്‍ന്ന അംഗങ്ങളായ ചാക്കോ തോമസും വര്‍ഗ്ഗീസ് കുര്യനും ഭദ്രദീപം തെളിയിച്ചു കൊണ്ട് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി ഫാ:മൈക്കിള്‍ ഗ്രേസ് മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ ജിലോ ജോസ് സ്വാഗതവും ചാക്കോ തോമസ് ഓണം സന്ദേശവും നല്‍കി. തുടര്‍ന്ന് വര്‍ണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും നടന്നു. കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോയ് നേതൃത്വം നല്‍കി. ഓണാഘോഷത്തില്‍ സഹകരിച്ച ഏവര്‍ക്കും ഇടവക ഗവേണിങ് ബോഡി നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : സ്വരാജ് സെബാസ്റ്റിയന്‍