അഡലൈഡ്:  കൊറോണ കാലത്തെ ഓണം സൗത്ത് ഓസ്‌ട്രേലിയയില്‍ ഉള്ള മ്യൂസിഷന്‍ മനോജ് ബേബിയും ചെന്നൈയില്‍ ഉള്ള സാം ദേവസിയും ചേര്‍ന്ന് എഴുതി ചിട്ടപ്പെടുത്തിയ തിരുവോണ പൊന്‍പുലരി തരംഗമായി മാറിക്കഴിഞ്ഞു. പഴയകാല സ്മരണ ഉണര്‍ത്തുന്ന വരികളും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ദൃശ്യാവിഷ്‌കാരവും കണ്ണിനു കുളിര്‍മയേകി. പാട്ടിലെ ഓരോ വരികളും പഴയകാല ഓര്‍മകളിലേക്ക് നമ്മെ എത്തിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത. 

നമ്മുടെ ഏവരുടെയും പ്രിയങ്കരിയായ ശ്വേത മോഹന്‍ ആണ് പാടിയിരിക്കുന്നത്. ദൃശ്യങ്ങള്‍ അരവിന്ദ് എം ഗോപാല്‍ സംവിധാനം ചെയ്തിരിക്കുന്നു. ക്യാമറ ദ്രോണ ആന്റണി. അഡ്വ സമുദ്ര രജിത്ത്, ജോ ഹരോള്‍ഡ്, പോള്‍ ജോസ് കാച്ചപ്പിള്ളി, അശ്വതി പോള്‍, അഡ്വ റിജോയ്‌സ് ചെമ്പകശ്ശേരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

വാര്‍ത്ത അയച്ചത് : ബിജു കുര്യാക്കോസ്